Monday, January 31, 2011

വിക്കിപീഡിയനാകൂ... വിജ്ഞാനം പകര്‍ന്നു നല്‍കൂ..

വിക്കിപീഡിയയില്‍ 10 ലക്ഷം എഡിറ്റുകള്‍. മലയാളം വിക്കിപീഡിയയില്‍ 10 ലക്ഷം തിരുത്തലുകള്‍ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകള്‍ തികഞ്ഞത്. ഈ കടമ്പ കടന്ന ഏക ഇന്ത്യന്‍ വിക്കിപീഡിയ മലയാളമാണ് . ഒപ്പം ലോകഭാഷകളില്‍ ഈ കടമ്പ കടക്കുന്ന അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയുമാണ് മലയാളം. ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ, കാമ്പുള്ള ലേഖനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ഏറ്റവും കൂടുതല്‍ തിരുത്തലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കിപീഡിയയും ഏറ്റവും കൂടുതല്‍ ഡെപ്ത് ഉള്ള രണ്ടാമത്തെ ഇന്ത്യന്‍ വിക്കിപീഡിയയും  മലയാളമായത്.

എന്നാല്‍ ആഴത്തിന്റെ കാര്യത്തില്‍ ബംഗാള്‍ നമ്മുടെ മുന്നിലുണ്ട്. കൂടുതലാളുകള്‍ നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ മുന്നോട്ടുവരണം.

നിങ്ങള്‍ക്ക് താല്പര്യമുള്ള മേഖല ഏതുമാകട്ടെ, ആ മേഖലയിലെ ലേഖനങ്ങള്‍ വിക്കിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താം. ആ ലേഖനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് തിരുത്താം, അതില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.... ഇനി അത്തരമൊരു വിവരം/ലേഖനം മലയാളം വിക്കിയില്‍ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് കൂട്ടിച്ചേര്‍ക്കാം.

നിങ്ങള്‍ക്ക് ഇന്നുള്ള അറിവ് മാനവരാശി പകര്‍ന്നുതന്നതാണ്.  അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള സാമൂഹ്യബാദ്ധ്യത നിങ്ങള്‍ക്കുണ്ട്.... വിക്കീപീഡിയ എന്ന ജനകീയ വിജ്ഞാന കോശത്തില്‍ ലേഖകരാകൂ... 
അറിവ് പകര്‍ന്നു നല്‍കല്‍ എന്ന കടപ്പാട് നിറവേറ്റൂ....

മറ്റു പ്രധാന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
ഭാഷ, തിരുത്തലുകളുടെ എണ്ണം.
മലയാളം 1002375
ബംഗാളി 922606
ഹിന്ദി 913612
തമിഴ് 688891
മറാത്തി 665774
തെലുഗ് 578760
ഉര്‍ദു 376948
കന്നഡ 186771
ഗുജറാത്തി 133134
സംസ്കൃതം 101517

അവലംബം :
http://ml.wikipedia.org/

http://meta.wikimedia.org/

കുഞ്ഞാലിക്കുട്ടിയും കേരളവും

അങ്ങനെ തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കുഞ്ഞാടിനെ കൂടി കേരളത്തിന്
കിട്ടിയിരിക്കുന്നു. (സാക്ഷാല്‍ ബില്‍ ക്ലിന്റനേയും മോണിക്കയേയും
ഓര്‍ത്തുപോകും ...). എന്റെ ഭരണകാലത്ത് വഴിവിട്ട് പല തെറ്റുകളും
സ്വാര്‍ത്ഥ താല്പര്യത്തിനായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍ .... അത്
സത്യപ്രതിജ്ഞാ ലംഘനം ആണെന്ന് മനസിലാക്കി കോടതി പൊതുതാല്പര്യ ഹര്‍ജി ഫയല്‍
ചെയ്യേണ്ടതല്ലേ ‍?
എല്ലാം തുറന്നു പറഞ്ഞ കുഞ്ഞലിക്കുട്ടിയെ അഭിനന്ദിക്കണം എന്ന് ഉമ്മന്‍
ചാണ്ടി.....
മോചനയാത്രയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ വന്ന് ചേര്‍ന്നിരിക്കുന്നു .....
(യാത്രയില്‍ നിന്നും ചാണ്ടി ഉടനെ മോചിക്കുന്നതായിരിക്കും നന്ന്)
ഇതെല്ലാം കണ്ടും കേട്ടും കേരളീയമനസാക്ഷി മരവിച്ചിരിക്കാതെ ഉണര്‍ന്ന്
പ്രവര്‍ത്തിക്കും, പ്രതികരിക്കും എന്ന് പ്രത്യാശിക്കാം
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കുഞ്ഞാലിക്കുട്ടിയെ ജനകീയവിചാരണ നടത്തണം.

ഐ പി എല്‍ ലേലം

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ 
ലോകത്ത് അടിമകച്ചവടം നിര്‍ത്തി എന്നാണ് നാം കരുതുന്നത് . പക്ഷെ ലേലം വിളിച്ചു മനുഷ്യനെ കച്ചവടം ചെയ്യുന്നതിന്റെ " ലൈവ് " ദ്രിശ്യങ്ങള്‍ ടി വി  യില്‍ കണ്ടപ്പോള്‍ ആണ് മനുഷ്യ കച്ചവടം ഇപ്പോഴും ഉണ്ട് എന്ന് മനസ്സില്‍ ആയതു . കുറച്ചു ധനികര്‍ കൂടിയിരുന്നു മനുഷ്യനെ ലേലം വിളിക്കുന്നു .
അത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് എന്തൊരു ഉത്സാഹം . എന്നിട്ട് എത്ര രൂപയ്ക്കു വിറ്റു എന്ന് ബോര്‍ഡും വെച്ചിരിക്കുന്നു .
ഇത് കാണുമ്പോള്‍  താമടക്കുളം ചന്തയില്‍ കാളയെ വില്‍ക്കാന്‍ കൊണ്ട് വരുമ്പോള്‍ മേടിക്കാന്‍ വരുന്നവര്‍ കൂടി നിന്ന് ലേലം വിളിക്കും അതാണ് ഓര്‍മ്മ വന്നത് . ഈ  വാങ്ങിക്കുന്ന കാളയെ ആനന്ദപ്പള്ളി മരമടിക്കു ( കാളയോട്ടം ) കൊണ്ട് പോകും . ഇതും അത് തന്നെ അല്ലിയോ ബാംഗ്ളൂരില്‍ ഇരുന്നു ലേലം പിടിച്ചു,  അവരെ കൊണ്ട് പോയി പല സ്ഥലങ്ങളില്‍ കളിപ്പിക്കുന്നു .
ഐ പി എല്‍ ലേല ത്തിനു മുന്നില്‍   കേരളത്തില്‍ പുതുതായി പതിമൂന്നു  ലക്ഷം ബി പി എല്‍ കുടുംബം എന്ന വാര്‍ത്ത‍ ക്ക് എന്ത് പ്രസക്തി ?
രണ്ടു രൂപയുടെ അരി കൂടുതല്‍ വിഭാഗങ്ങളിലേക്ക്  നല്‍കിയ വാര്‍ത്ത‍ എവിടെയോ പോയി മറഞ്ഞു ?
കൊള്ളാം മലയാളത്തിലെ രണ്ടു വാര്‍ത്ത‍ ചാനലുകള്‍ തമ്മില്‍ മത്സരിക്കുകയാണ്  ആര് ആരെ  വിറ്റു ആര് ആരെ വാങ്ങി എന്നു ജനങ്ങളെ അറിയിക്കാന്‍ . ഇതൊരു വല്ലാത്ത നാണം കെട്ട പണിയാണ് എന്ന് തിരിച്ചറിയണം .
സ്പോര്‍ട്സിനെ എതിരല്ല . സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കണം  പക്ഷെ അത് എന്തായാലും ഇങ്ങനെ അല്ല

Friday, January 28, 2011

ഐ സി റ്റി യും സമൂഹവും

സാങ്കേതിക വിദ്യയുടെ മുന്നേറ്റം സമൂഹത്തെ ആകെ ബാധിച്ചിരിക്കുന്നു. ഒപ്പം സഞ്ചരിക്കുന്ന ഒരു വിഭാഗം, ഇതെല്ലാം കണ്ട് പകച്ച് നില്‍ക്കുന്ന മറ്റൊരു വിഭാഗം. ഡിജിറ്റല്‍ ഡിവൈഡ് എന്ന പേരില്‍ അറിയപ്പെടുന്നത് ഇതാണ്.