Monday, January 31, 2011

വിക്കിപീഡിയനാകൂ... വിജ്ഞാനം പകര്‍ന്നു നല്‍കൂ..

വിക്കിപീഡിയയില്‍ 10 ലക്ഷം എഡിറ്റുകള്‍. മലയാളം വിക്കിപീഡിയയില്‍ 10 ലക്ഷം തിരുത്തലുകള്‍ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകള്‍ തികഞ്ഞത്. ഈ കടമ്പ കടന്ന ഏക ഇന്ത്യന്‍ വിക്കിപീഡിയ മലയാളമാണ് . ഒപ്പം ലോകഭാഷകളില്‍ ഈ കടമ്പ കടക്കുന്ന അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയുമാണ് മലയാളം. ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ, കാമ്പുള്ള ലേഖനങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ഏറ്റവും കൂടുതല്‍ തിരുത്തലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കിപീഡിയയും ഏറ്റവും കൂടുതല്‍ ഡെപ്ത് ഉള്ള രണ്ടാമത്തെ ഇന്ത്യന്‍ വിക്കിപീഡിയയും  മലയാളമായത്.

എന്നാല്‍ ആഴത്തിന്റെ കാര്യത്തില്‍ ബംഗാള്‍ നമ്മുടെ മുന്നിലുണ്ട്. കൂടുതലാളുകള്‍ നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ മുന്നോട്ടുവരണം.

നിങ്ങള്‍ക്ക് താല്പര്യമുള്ള മേഖല ഏതുമാകട്ടെ, ആ മേഖലയിലെ ലേഖനങ്ങള്‍ വിക്കിയില്‍ നിങ്ങള്‍ക്ക് കണ്ടെത്താം. ആ ലേഖനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് തിരുത്താം, അതില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം.... ഇനി അത്തരമൊരു വിവരം/ലേഖനം മലയാളം വിക്കിയില്‍ കാണുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് കൂട്ടിച്ചേര്‍ക്കാം.

നിങ്ങള്‍ക്ക് ഇന്നുള്ള അറിവ് മാനവരാശി പകര്‍ന്നുതന്നതാണ്.  അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള സാമൂഹ്യബാദ്ധ്യത നിങ്ങള്‍ക്കുണ്ട്.... വിക്കീപീഡിയ എന്ന ജനകീയ വിജ്ഞാന കോശത്തില്‍ ലേഖകരാകൂ... 
അറിവ് പകര്‍ന്നു നല്‍കല്‍ എന്ന കടപ്പാട് നിറവേറ്റൂ....

മറ്റു പ്രധാന ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം കാണുക.
ഭാഷ, തിരുത്തലുകളുടെ എണ്ണം.
മലയാളം 1002375
ബംഗാളി 922606
ഹിന്ദി 913612
തമിഴ് 688891
മറാത്തി 665774
തെലുഗ് 578760
ഉര്‍ദു 376948
കന്നഡ 186771
ഗുജറാത്തി 133134
സംസ്കൃതം 101517

അവലംബം :
http://ml.wikipedia.org/

http://meta.wikimedia.org/

1 comment:

  1. നിങ്ങള്‍ക്ക് ഇന്നുള്ള അറിവ് മാനവരാശി പകര്‍ന്നുതന്നതാണ്. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള സാമൂഹ്യബാദ്ധ്യത നിങ്ങള്‍ക്കുണ്ട്.... വിക്കീപീഡിയ എന്ന ജനകീയ വിജ്ഞാന കോശത്തില്‍ ലേഖകരാകൂ...
    അറിവ് പകര്‍ന്നു നല്‍കല്‍ എന്ന കടപ്പാട് നിറവേറ്റൂ....

    ReplyDelete